· ചരിത്രം ·

ചരിത്രം

പ്രാചീനകാലവുമായി ബന്ധപ്പെട്ട പല പ്രധാന സ്ഥാപങ്ങളുടേയും ചരിത്രം അറിയാന്‍ കഴീയുന്നത് ഐതീഹ്യങ്ങളില്‍ നിന്നാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തി¨ന്റെയും കഥ വിഭിന്നമല്ല. ഐതീഹ്യങ്ങളില്‍ അറവുകാട്ടമ്മ അറിഞ്ഞുവന്നു , കണ്ടാമംഗലത്തമ്മ കണ്ടുവന്നു, കണിച്ചുകുളങ്ങര അമ്മ കളിച്ചുവന്നു എന്നൊരു ചൊല്ലുണ്ട്. കളിച്ചുകുളങ്ങര എന്നത് പിന്നിട് കണിച്ചുകുളങ്ങര ആയിത്തീര്‍ന്നു .കണിച്ചുകുളങ്ങര അമ്മ കളിച്ചുവന്നത് കപ്പലില്‍ അണെന്നാണ് പറയുന്നത്.അന്നു കടലുമായി ബന്ധപ്പെട്ട ഈ പ്രദേശത്ത് ദേവിയെത്തിയപ്പോള്‍ കപ്പലുടയുകയും ഒരു നമ്പൂതിരി ദേവിയെ ഇപ്പൊഴത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ആ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള വലിയ കുളത്തില്‍ കാണുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എവിടുത്തെ എപ്പൊഴത്തെ തകില്‍ ഈ കുളത്തില്‍ നിന്നു കിട്ടിയതാണ് എന്ന് പറയപ്പെറ്റുന്നു.കാലപ്പഴക്കം കൊണ്ട് മൂടിപ്പോയ കുളം അടുത്തകാലത്ത് വ്യത്തിയാക്കിയപ്പോള്‍ പഴക്കം ചെന്ന പലതും ലഭിക്കുകണ്ടായി. ഈ കുളവും ദേവിയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നതിനാല്‍ കുളത്തിന് ചുറ്റും മതില്‍ കെട്ടി സംരക്ഷിച്ചുപോരുന്നു. ഈ കുളത്തിലാണ് ആറാട്ട് നടക്കുന്നത്. ഇതൊക്കെയാണ് ഈ നാട്ടില്‍ അറിയപ്പെട്ടിരുന്ന ഐതിഹ്യം .

1773-90 കാലഘട്ടങ്ങളിലെ ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും പടയോട്ടക്കാലത്ത് മലബാര്‍ പ്രദേശങ്ങളിലെ ഹൈന്ദവര്‍ തെക്കന്‍ പ്രദേശങ്ങളിലേക്ക് പാലായനം ചെയേണ്ട സാഹചര്യം ഉണ്ടായി. ആക്രമണം തെക്കോട്ട് വ്യാപിച്ചപ്പോള്‍ പാലായനക്കാര്‍ കൂടുതല്‍ സുരക്ഷിതമായ പ്രദേശമായി ക¨ണ്ടെത്തിയതു വേണാടിന്റെ അധിനതയിലുള്ള ഈ പ്രദേശമാണ്. നമ്പൂതിരിമാര്‍ ഓടിപ്പോന്നപ്പോള്‍ അവരുടെ ഉപാസനാമൂര്‍ത്തികളുടെ വിഗ്രഹങ്ങളും കൂടെ കൊണ്ടു പോന്നു. കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും അവര്‍ പോന്നതായിട്ടാണ് ചരിത്രരേഖ. കടല്‍ വഴി വന്ന നമ്പൂതിരികൂടുബം കപ്പലുടഞ്ഞ് ഈ പ്രദേശത്ത് വരുകയും (കണിച്ചുകുളങ്ങര) വരികയും കൂടെ കൊണ്ടുപോന്ന തന്റെ ഉപാസനാമൂര്‍ത്തിയായ ദേവിയെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കണം . ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം സമാധാനം ​പുന:സ്ഥാപിക്കപ്പെട്ടപ്പൊള്‍ ഓടിവന്ന പലരും തിരിച്ചു പോയി. കണിച്ചുകുളങ്ങരയില്‍ താമസമാക്കിയ നമ്പൂതിരി കുടുബം തിരിച്ചുപോയില്ല. ക്ഷേത്രപശ്ചാത്തലം ഇതാണ്.

കടല്‍ മാറി കരയായിത്തീര്‍ന്ന സ്ഥലമാണ് കരപ്പുറം . ദേവിവന്ന കപ്പലുടഞ്ഞെന്നും അതി¨ന്റെ അവശിഷ്ടങ്ങള്‍ വലിയ കുളത്തിലണ്ടെന്നും കണിച്ചുകുളങ്ങരയില്‍ കളിച്ചു വന്നെതാണെന്നുമുള്ള ഐതീഹ്യകഥ ചരിത്രവുമായി ഈങ്ങനെ ബന്ധപ്പെടുത്താന്‍ കഴിയുന്നു.

ക്ഷേത്രം , ദേവിയെ പ്രതിഷ്ഠിച്ച നമ്പൂതിരിയുടെ വകയായിരുന്നു. നമ്പൂതിരിയുടെ വീടും ക്ഷേത്രത്തിനടുത്തായിരുന്നു. ഒരു കാലത്ത് നമ്പൂതിരി കുടുബത്തില്‍ ജ്യേഷ്ടാനുജന്മാരായിരുന്ന രണ്ടു പേര്‍ മാത്രം അവശേഷിച്ചിരുന്നു. ക്ഷേത്രകാര്യങ്ങളും പൂജയും ജ്യേഷ്ഠന്‍ നമ്പൂതിരിയുടെ ചുമതലയില്‍ ആയിരുന്നു. ക്ഷേത്രത്തിന് തെക്ക് പടീഞ്ഞാറു ഭാഗത്ത് കുഞ്ഞന്‍ വീട് എന്നറിയപ്പെടുന്ന ഈഴവകുടുംബം ​ഉണ്ടായിരുന്നു.ആ തറവാട്ടിലെ യൗവനയുക്തയായ ചക്കീയമ്മ വ്രതാനുഷ്ഠനങ്ങളോടെ പതിവായി ക്ഷേത്രദര്‍ശനം ​നടത്തി വന്നിരുന്നു. ചക്കിയമ്മയുടെ സൗന്ദര്യം ശാന്തിക്കാരന്‍ നമ്പൂതിരിയെ വിശദീകരിച്ചു. അവരുടെ കൂടിക്കാഴ്ച്ചകള്‍ പ്രണയത്തില്‍ കലാശിച്ചു. ഒരു മാതവാകാനുള്ള ലക്ഷണങ്ങള്‍ ചക്കിയമ്മയില്‍ കണ്ടു തുടങ്ങി. ഈ വിവരം അറിഞ്ഞ നമ്പൂതിരി സമുദായം ​ശാന്തിക്കാരന് ഭ്രഷ്ഠ കല്പിച്ചു. ഇതുമൂലം മനംനൊന്ത ശാന്തിക്കാരന്‍ ക്ഷേത്രവും സ്വത്തുക്കളും ചക്കിയമ്മയ്ക്ക് ദാനം ​ചെയ്തിട്ട് നാടുവിട്ടു. ഈ സത്യങ്ങള്‍ മനസിലാക്കിയ അനുജന്‍ നമ്പൂതിരി വലിയ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.

പ്രണയ നൈരാശ്യത്തില്‍ കഴിഞ്ഞിരുന്ന ചക്കിയമ്മ ഒരു മ്യതശിശുവിനെ പ്രസവിച്ചതോടുകൂടി ഇഹലോഹവാസം വെടിഞ്ഞു. ഇങ്ങനെ ക്ഷേത്രവും സ്വത്തും ചക്കിയമ്മയുടെ കുടുംബക്കാരായ കൂമര്‍ത്തുശ്ശേരി കുടുംബക്കാര്‍ക്ക് ലഭിച്ചു. കുടുംബകാരണവര്‍ ക്ഷേത്രഭരണവും ശാന്തിപ്പണിയും നടത്തി പോരുന്നു. ഇവരുടെ പരമ്പരയില്‍ പ്പെട്ട നാരാണകോമരന്‍ മുതലിങ്ങോട്ടു വരെയുള്ളവരെ മാത്രമെ ഈ തലമുറയ്ക്കറിയാന്‍ കഴിയുന്നുള്ളു .ക്ഷേത്രഭരണത്തില്‍ ഇവരെ നിയന്ത്രിച്ചിരുന്നത് പടവൂര്‍ ,പുതുക്കാട് എന്നീ ഈഴവകുടുംബങ്ങളും ഐയ്ക്കര , മഴുവക്കാട്, അട്ടക്കുഴിക്കാട് എന്നീ നായര്‍ കുടുംബങ്ങളുമായിരുന്നു. ഐക്കര കാരണവരുടെ മരണത്തിനു ശേഷം അദ്ദേഹത്തി¨ന്റെ ബന്ധുവീടായ പടാകുളങ്ങരയ്ക്കു ആസ്ഥാനം ​കൈ വന്നു. ഉത്സവത്തിനു കൊടിയേറും മുന്‍മ്പ് മകരം 1-ം തീയതി ക്ഷേത്രശാന്തിയും പരിവാരങ്ങളും പടാകുളങ്ങര വീട്ടില്‍ ചെന്ന് വിവരം അറിയിക്കുന്ന ചടങ്ങ് ഇപ്പൊഴും തുടര്‍ന്നു വരുന്നു. ജാതിജന്യമായ ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന കാലത്ത് സാമുദായസൗഹാര്‍ദ്ദം നിലനിന്നിരുന്നു എന്നതിനു തെളിവാണു ഈ സംഭവങ്ങള്‍ .

നാരാണക്കൊമരന് ശേഷം ശാന്തിക്കാരനായ ആദിക്കുട്ടി കോമരന്‍ (ശാന്തിയെ കോമരന്‍ എന്നാണ്‍ പറയുന്നത്.) കൊല്ലവര്‍ ഷം 1088-ല്‍ ക്ഷേത്രം ജീര്‍ണ്ണോദ്ധാരാണം​ നടത്തി. ഇതിന്‍ ശേഷമാണ് ക്ഷേത്രത്തിനു കാര്യമായ അഭിവ്യദ്ധി ഉണ്ടായത്. ഇതോടുകൂടി ക്ഷേത്രഭരണത്തില്‍ തങ്ങള്‍ക്കധികാരം വേണമെന്നുള്ള അഭിപ്രായം പൊതുജനങ്ങളില്‍ നിന്നുമുണ്ടായി തുടങ്ങി. ഒടുവില്‍ ക്ഷേത്രവും സ്വത്തും ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു ഉടമ്പടിയിലാണ് പര്യവസാനിപ്പിച്ചത്. കൊല്ലവര്‍ഷം 1098-ല്‍ കൈമാറ്റ ഉടമ്പടി ഒരു ക്രൈസ്തവകുടുംബാഗമായ ചാരങ്ങാട്ട് ശ്രീ. അച്ചോ ജോണ്‍ ആയിരുന്നു അതിനു നേത്യത്വം നല്‍കിയത്. പൊതുക്കാര്യങ്ങളില്‍ വേണ്ടത്രാറിവോ പരിചയമോ ഇല്ലാതിരുന്ന ആക്കാലത്ത് എല്ലാവരേയും പങ്കെടുപ്പിക്കാന്‍ ഒരു ഉടമ്പടി നടപ്പില്‍ വരുത്തുവാന്‍ അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്.ഒരു മാസത്തില്‍ 3 പൊതുയോഗങ്ങള്‍ കൂടി നിബന്ധനകള്‍ വായിച്ച് അംഗീകരിച്ചെങ്കില്‍ മാത്രമേ അതിനു പ്രാബല്യമേയുള്ളു എന്നാണ് വ്യവസ്ഥ. ആദ്യ പൊതുയോഗത്തിന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു.11നു മുമ്പായിത്തന്നെ അച്ചോ ജോണ്‍ ക്ഷേത്രകളിത്തട്ടില്‍ ഹാജരായി.

യോഗത്തിനു വേണ്ടുന്ന കോറം തികയുന്നതിന് 3 മണിവരെ കാത്തിരിക്കേണ്ടി വന്നു .പൊതുപ്രവര്‍ത്തനങ്ങളില്‍ അന്ന് നാട്ടുകാര്‍ ക്കുണ്ടായിരുന്ന നിസംഗത ഇതില്‍ നിന്നും വ്യക്തമാണെല്ലോ.

ക്ഷേത്രാത്യത്തിയില്‍പ്പെട്ട പ്രദേശങ്ങളെ തെക്കും വടക്കും ചേരുവാരങ്ങളായും അയ്യഞ്ജു മുതല്‍പ്പറ്റുകളായും തിരിച്ചിരിക്കുന്നു. ക്ഷേത്രഭരണത്തിന് ഏഴു പേരടങ്ങുന്ന ഒരു കമ്മറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തിരിക്കുന്നു. കമ്മറ്റിയുടെ ആദ്യ പ്രസിഡന്റായി പടവൂര്‍ ശ്രീ. ഈറ്റാന്‍ കുഞ്ഞുണ്ണിപ്പണിക്കരും ,ജനറല്‍ സെക്രട്ടറിയായി ചാരങ്കാട്ട് ശ്രീ. അച്ചോ ജോണുമായിരുന്നു. അഹിന്ദുക്കള്‍ ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന ജാതിവ്യവസ്ഥയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത് ഹൈന്ദവക്ഷേത്രത്തി¨ന്റെ ഭരണത്തിനു ഒരു ക്രൈസ്തവനെ ചുമതലപ്പെടുത്തുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അതുപോലെ തന്നെ ഹൈന്ദവരെസം​ഘടിപ്പിക്കുന്നതിനും ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നതിനും ​അന്യസമുദായക്കാരന്‍ മുന്നിട്ടിറങ്ങുകയും അയാളെ അംഗീകരിക്കുകയും ചെയ്തത് ഇന്നത്തെ തലമുറയ്ക്ക് പോലും അത്ഭുതം കൂറുന്നതാണ്.

അങ്ങനെ ചിന്തിക്കുമ്പോള്‍ ശ്രീ.അച്ചോ ജോണിന്റെയും ഈ നാട്ടിലെ ക്ഷേത്രവിശ്വാസികളുടെയും പ്രവര്‍ത്തനം ​മഹത്തരവും .ഈ പ്രദേശത്ത് നിലനിന്നിരുന്ന സമുദായസൗഹാര്‍ദ്ദത്തി¨ന്റെ സവിശേഷത വിളംബരം ചെയ്യുന്നതുമാണ്. അദ്ദേഹത്തി¨ന്റെ സേവനങ്ങള്‍ ജനങ്ങള്‍ ആദരിയ്ക്കുകയും ആജീവനാന്തം ഒരു തുക പെന്‍ഷനായി നല്‍കുന്നതിന്‍ തീരുമാനിയ്ക്കുകയും ചെയ്തിരുന്നു എന്നത് പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്.ജനങ്ങള്‍ ഭരണകാര്യങ്ങളില്‍ ഇടപെട്ടപ്പോള്‍ നിലവിലുള്ള ഉടമ്പടിയ്ക്ക് പല പോരായ്മകളും ഉണ്ടെന്നു ബോദ്ധ്യമായതിനാല്‍ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കണമെന്ന് പൊതുയോഗത്തില്‍ അഭിപ്രായമുണ്ടായി. 1128-ല്‍ അന്നു എസ്സ്.എന്‍ .ഡി.പി യോഗം പേഴ്സണല്‍ അസിസ്റ്റന്‍റ്റായിരുന്ന ശ്രീ. സി.കെ .കുഞ്ഞിക്യഷ്ണന്‍ ബി.ഏ യുടെ നേത്യത്വത്തില്‍ എഴുതിയുണ്ടാക്കിയ ഭരണഘടന 3 പൊതുയോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കി. കമ്മറ്റിയുടെ കാലാവധി ഒരു കൊല്ലം ,കമ്മറ്റിക്കാര്‍ ഒമ്പത്, സെക്രട്ടറി ,പ്രധാന എക്സിക്യുട്ടീവ് ഉദ്യോഗസ്ഥന്‍ .

കമ്മറ്റിയുടെ കാലാവധി ഒരു കൊല്ലമെന്നത് ഭരണം ശരിയായി നടത്തുന്നത് പോരെന്ന് അഭിപ്രായമുണ്ടായതിനാല്‍ 1964-ലെ പൊതുയോഗത്തില്‍ അത് 3കൊല്ലമായി ഭേദഗതി ചെയ്തു. ഈ പൊതുയോഗത്തിലാണ് ശ്രീ വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തത്. 1965-ലെ പൊതുയോഗത്തിന്റെ അജന്‍ഡയില്‍ തെരഞ്ഞെടുപ്പുള്‍ പ്പെടുത്തിയിരുന്നില്ല. അതിനെ ചോദ്യം ചെയ്തുകൊണ്ട് ശ്രീ. സി.വി. കുഞ്ഞുകുട്ടനും ,ശ്രീ കറമ്പന്‍ കൊച്ചനും കക്ഷികളായി ചേരത്തല മുന്‍സിഫ് കോടതിയില്‍ ഒരു കേസ്സ് ഫയല്‍ ചെയ്ത് പൊതുയോഗം സ്റ്റേ ചെയ്യിച്ചു. പല കോടതികളിലായി ആ കേസ്സ് ഏഴ് കൊല്ലം നീണ്ടു നിന്നു.ഈ കാലയളവില്‍ ക്ഷേത്രഭരണത്തിന് പല ന്യൂനതകളും സംഭവിച്ചു .നിത്യനിദാനങ്ങള്‍ക്കല്ലാതെ ദേവസ്വത്തില്‍ നിന്നും ഒരു പൈസയും ചിലവു ചെയ്യാന്‍ പാടില്ലെന്ന് ഒരു വിധിയുണ്ടായി. ഇതു മൂലം വസ്തുക്കളില്‍ വേല ചെയ്യിക്കുവാന്‍ കഴിയാതെ വന്നു. 12 കൊല്ലം കൂടുമ്പോള്‍ നടത്തിയിരുന്ന "മുറ ഓത്ത്" മാറ്റിവെയ്ക്കേണ്ടി വന്നു. കോടതിയില്‍ കണക്ക് ഹാജരക്കണമെന്നും കോടതി നിഷേധിക്കുന്ന ചെലവുകള്‍ കമ്മറ്റി കയ്യിനാല്‍ ഒടുക്കണമെന്നും കോടതി പരഞ്ഞു, സ്റ്റേറ്റ്മെന്റെ കൊടുത്ത് അനുവദിപ്പിച്ചതിനുശേഷമാണ് നിരോധനം നീങ്ങിയത്.

ഈ ഏഴുകൊല്ലം പൊതുയോഗമോ തെരഞ്ഞെടുപ്പോ നടന്നില്ല. 1971-ല്‍ ജില്ലാ കോടതിയില്‍ നിന്നും അഡ്വക്കെറ്റ് ശ്രീ.ചന്ദ്രശേഖരപ്പണിക്കരെ കമ്മിഷനായി നിയമിച്ച് ഇലക്ഷന്‍ നടത്തി. രഹസ്യ ബാലറ്റു സമ്പ്രദായത്തില്‍ നടന്ന ആ ഇലക്ഷനില്‍ ശ്രീ .നടേശന്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള പാനല്‍ വലിയ ഭൂരിപക്ഷത്തോടുകൂടു പാസ്സായി. സമാധാനമായ ഒരു അന്തരീക്ഷത്തില്‍ പൊതുയോഗമോ തെരഞ്ഞെടുപ്പൊ നടത്താന്‍ കഴിയാതെ വന്നു. ഒടുവില്‍ ചേര്‍ത്തല മുന്‍സിഫ് കോടതിയില്‍ നിന്നും അഡ്വക്കെറ്റ് ശ്രീ. ഉപേന്ദ്രനായിക്കിനെ കമ്മീഷനായി നിയോഗിച്ച് ഇലക്ഷന്‍ നടത്തി. രഹസ്യ ബാലറ്റു സമ്പ്രദായത്തില്‍ നടന്ന ആ ഇലക്ഷനിലും ശ്രീ. നടേശന്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള പാനല്‍ വലിയ ഭൂരിപക്ഷത്തോടെ പാസ്സായി. അങ്ങനെ ആനീണ്ടു നിയമയുദ്ധത്തിനു പൂര്‍ണ്ണവിരാമമിട്ടു. 63-മതു വാര്‍ഷിക പൊതുയോഗത്തില്‍ കമ്മറ്റിയുടെ കാലാവധി 5 കൊല്ലമായി ഭേദപ്പെടുത്തിയിട്ടുണ്ട് .

ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ​ ഒരു പ്രധാന കര്‍മ്മ പരിപാടിയാണ് " മുറ ഓത്ത്" , 12 വര്‍ഷം കൂടുമ്പോഴാണ് ഇതു നടത്തുന്നത്. ആദ്യമായി മുറ ഓത്ത് നടന്നത് കൊല്ലവര്‍ഷം 1096-ലാണ്. 41ദിവസം നീണ്ടുനില്ക്കുന്ന ഒരു കര്‍മ്മപരിപാടിയാണിത്.

ക്ഷേത്രത്തിലെ തെക്കെ തെരുവില്‍ ഏതാണ്ട് മദ്ധ്യഭാഗത്തായി കിഴക്കേ അരികില്‍ കൈതകളാലും ചൂരല്‍ കാടുകളാലും ചുറ്റപ്പെട്ട് കിണര്‍ എന്നുതൊന്നിക്കുന്ന ഒരു ചെറിയ കുളം ഉണ്ട് . ഇതു ദേവിയുടെ ആവാസസ്ഥാനമായി കരുതപ്പെടുന്നു .നൂറ്റാണ്ടാകള്‍ക്കു മുമ്പ് ഋതുമതിയായ യുവതി തൊട്ടപ്പോള്‍ നില്‍ക്കുന്ന കൈതയെല്ലാം നിരുപയോഗമായിത്തീരുവാന്‍ ദേവിയുടെ കല്പനയുണ്ടായതു പോലെ കൈതയ്ക്കു മൂന്നു വരി മുള്ളുകള്‍ക്കു പകരം ധാരാളം വരി മുള്ളുകള്‍ ഉണ്ടായിത്തീരുകയും ചെയ്തു. ഇപ്പോള്‍ കുളത്തിനുചുറ്റും മതിലുകെട്ടി സൂക്ഷിക്കുന്ന ഈ അപൂര്‍വ്വ വസ്തു കാണാന്‍ അനവധിയാളുകള്‍ വന്നു കൊണ്ടിരിക്കുന്നു.

മണ്ഡല ഉത്സവത്തിനും ,തിരുവുത്സവത്തിനും രണ്ട് ചേരുവാരത്തില്‍ നിന്നും താലപ്പൊലികള്‍ ക്ഷേത്രത്തില്‍ വരാറുണ്ട് . തെക്കെ ചേരുവാരത്തിലേത് പടവൂര്‍ ,ദൈവത്തുശേരി എന്നി കുടുബങ്ങളില്‍ നിന്നും വടക്കേ ചേരുവാരത്തിലേത് ചക്കനാട്,പുതുക്കാട് എന്നി കുടുംബങ്ങളില്‍ നിന്നുമാണ് പുറപ്പെടുന്നത്. ഈ താലപ്പോലിയും ക്ഷേത്രാതിര്‍ത്തിയില്‍ വരുമ്പോള്‍ ക്ഷേത്രാധികാരികള്‍ വാദ്യ േഘാഷങ്ങളോടെ സ്വീകരിച്ച് ദേവീ സന്നിധിയില്‍ എത്തിക്കുന്നു. മുഴുവന്‍ നാട്ടുകാരും പങ്കെടുക്കുന്ന ചടങ്ങാണിത്.

കാലപ്പഴക്കം ​മൂലം പ്രധാന ക്ഷേത്രത്തി¨ന്റെ പലഭാഗങ്ങളും ജീര്‍ണ്ണിച്ച് പോയതിനാല്‍ പുതുക്കിപ്പണിയണമെന്നു അഷ്ടമാംഗല്യപ്രശ്നത്തില്‍ കാണുകയുണ്ടായി . മുന്‍പുണ്ടായിരുന്ന വിസ്ത്യതിയില്‍ മൂന്നുനിലയോടു കൂടിയ ക്ഷേത്രം പണിയണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടു . പ്രസിദ്ധ തച്ചുശാസ്ത്രജ്നായ കൊടുങ്ങല്ലുര്‍ ശ്രീ ഉണിക്കണ്ടന്‍ ആചാരി രൂപകല്പന ചെയ്ത മാത്യകയാല്‍ മൂന്നുനിലയിലുള്ള ക്ഷേത്രം പണിയണമെന്നു തീരുമാനിച്ചു. ആയതിലേക്ക് ഒരു പുനര്‍നിര്‍മ്മാണകമ്മറ്റിയെ തിരഞ്ഞെടുത്തു.കമ്മറ്റിയുടെ നേത്യത്വത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതില്‍ തന്നെ പ്രതിഷ്ഠ നടക്കത്തക്ക വിധത്തില്‍ തേക്കും തടിയില്‍ പണിത് ചെമ്പ് മേഞ്ഞ ക്ഷേത്രം പൂര്‍ത്തിയാക്കി. 1997ജനുവരി 20-ം തീയതിയിലെ ശുഭമുഹൂര്‍ത്തതില്‍ ബ്രഹ്മശ്രീ .പരവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു.

കണിച്ചുകുളങ്ങര ദേവി ക്ഷേത്രം കേവലം ക്ഷേത്രകാര്യങ്ങളില്‍ മാത്രമല്ല ശ്രദ്ധിച്ചിരുന്നത് . ആദ്യകാലം മുതല്‍ തന്നെ നാടിന്റെ പുരോഗതിക്കും നാട്ടാരുടെ ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു.

വിദ്യാഭ്യാസകരമായ പിന്നൊക്കാവസ്ഥ കണക്കിലെടുത്ത് 1099-ല്‍ 12 വിദ്യാര്‍ത്ഥികളോടുകൂടി ക്ഷേത്രക്കളിത്തട്ടില്‍ ഒരു ഇംഗ്ലിഷ് വിദ്യാലയം ആരംഭിച്ചു. അതിന്ന് പടര്‍ന്ന് പന്തലിച്ച് പ്രശസ്തമായ രണ്ട് ഹൈസ്ക്കുളുകളിലായി ക്ഷേത്രപരിസരത്ത് നിലക്കൂന്നു.നിര്‍ദ്ധനരായവര്‍ക്കൂള്ള വിദ്യാഭ്യാസ സഹായം , സൗജന്യ വൈദ്യസഹായം , മംഗല്ല¦നിധി , മരണാനന്തരസഹായം ,തുടങ്ങിയ ക്ഷേമകാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്. കൂടാതെ നാമമാത്രപലിശയ്ക്ക് പണം കടമായി കൊടുക്കുന്നുണ്ട്. ഒരു ഹോം നേഴ്സിംഗ് സ്കൂളും നടത്തി വരുന്നു.

കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി ശ്രീ. നടേശന്‍ വെള്ളാപ്പള്ളിയുടെ നേത്യത്വത്തിലുള്ള ഒരു സമതിയാണ് ക്ഷേത്രകാര്യങ്ങള്‍ നടത്തുന്നത്. ഏെറ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും ഒട്ടുവളരെ നേട്ടങ്ങളും പുരോഗതിയും ഉണ്ടാ¡ക്കാന്‍ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട് . പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്താനും, ക്ഷേത്രോത്സവങ്ങള്‍ അത്യാകര്‍ഷകമാക്കാനും കഴിഞ്ഞു. നാടി¨ന്റെ സര്‍വ്വതൊന്മുഖമായ പുരോഗതിയും നാട്ടരുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്.