· മുഖക്കുറിപ്പ് ·

മുഖക്കുറിപ്പ്

1997 ജനുവരി 20 കണിച്ചുകുളങ്ങരയെ സം ബന്ധിച്ച് ഈത് ഒരു പുണ്യദിനം .ഓര്‍മ്മകളില്‍ പൂത്തുനില്‍ ക്കുന്ന പുണ്യദിനം .അമ്പലമുറ്റത്ത് തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ കണ്ഡങ്ങളില്‍ നിന്നും അമ്മേ.............ദേവി ശരണം വിളികള്‍ ഉയരവേ പുതിയ ശ്രീകോവിലില്‍ ദേവി പ്രതിഷ്ഠ നടന്നു. ജന്മാന്തരങ്ങളില്‍ അത്യപൂര്‍വ്വമായി വന്നെത്തുന്ന ധന്യമുഹൂര്‍ത്തം .

നാടിന്റെ അധിദേവതയായ കണിച്ചുകുളങ്ങര ദേവി ഈ മണ്ണിനും മക്കള്‍ക്കും അഷ്ടൈശ്വര്യസമ്യദ്ധി കനിഞ്ഞരുളി സംരക്ഷിക്കുന്ന ദേവിയായി . ദേവിക്ഷേത്രം നാടിന്റെ തിലകക്കുറിയായി. ഒരു ഭുതകാലവിസ്മയമായി നിലകൊണ്ടിരുന്ന ദേവി ക്ഷേത്രം കാലപ്രവാഹത്തിന്റെ എത്രയോ ചരിത്രമുഹൂര്‍ത്തങ്ങള്‍ ക്ക് സാക്ഷിയായി നിലകൊണ്ടിട്ടുണ്ട്. ഹ്രതുഭേദങ്ങളുടെ താളത്തിനൊത്ത് മുറതെറ്റാതെ വന്നു കൊണ്ടിരിക്കുന്ന മഴയും മഞ്ഞും വേനലും ക്ഷേത്രത്തിന്റെ ബാഹ്യരൂപങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയായിരുന്നു. ക്ഷേത്രം പുതുക്കിപ്പണിയണം .പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രസിദ്ധ ക്ഷേത്രശില്പി ശ്രീ .ഉണിക്കണ്ടന്‍ ആചാരിയാണ്‍ ക്ഷേത്രത്തിന്റെ രൂപകല്പന നടത്തിയത്.

1995 സെപ്റ്റം ബര്‍ 4 ന് പുനര്‍നിര്മ്മാണ പ്രവ്യര്‍ത്തനങ്ങള്‍ ആരം ഭിച്ച് 1997 ജനുവരി 20 ന്പുനപ്രതിഷ്ഠ വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പുതിയ ക്ഷേത്രത്തിന്റെ പുറമേ ഉപാദേവതാക്ഷേത്രങ്ങളുടെയും പണി പൂര്‍ത്തിയാക്കി. കേരളത്തിന്റെ തനതു വാസ്തുവിദ്യയുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സമന്വയമാണ് പുതിയ ക്ഷേത്രം . 35 ലക്ഷത്തില്‍ പരം രൂപ ഇതിന് ചിലവുവന്നിട്ടുണ്ട്. സംഭാവനയായി ഒന്നും സ്വീകരിച്ചിട്ടില്ല. ദേവി ഭക്തരായ ജനങ്ങള്‍ സ്വയം തന്ന തുകകള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ചെറുതും വലുതുമായ തുകകള്‍ തന്നു സഹായിച്ച എല്ലാവരേടുമുള്ള നന്ദി പ്രകാശിപ്പിക്കട്ടെ.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അഖണ്ഡയജ്ഞമായിട്ടാണ് നടന്നു വന്നിരുന്നത്.വിവിധ ജോലിയില്‍ ഏര്‍പ്പെട്ടവരും അവരെ സഹായിച്ചവരും പുനര്‍നിര്‍മ്മാണകമ്മറ്റി അംഗങ്ങളും ഒരേ സമയം പ്രകടിപ്പിച്ച ആത്മാര്‍ത്ഥയും അര്‍പ്പണവും പ്രത്യേകം പരാമര്‍ശിക്കട്ടെ. ഒരേ സമയത്ത് നടന്നു വന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച പുനര്‍നിര്‍മ്മാണകമ്മറ്റിയുടെ ജോയിന്റ് കണ്‍വീനര്‍ ശ്രീ പി.കെ ദിനേശന്റെ പ്രവ്യത്തനങ്ങളെ നന്ദി പൂര്‍വ്വം സ്മരിക്കുന്നു.ബാലാലയ പ്രതിഷ്ടമുതല്‍ പുനപ്രതിഷ്ടവരേയുള്ള വൈദികര്‍മ്മങ്ങള്‍ല്‍ സ്തുത്യര്‍ഹമാം വിധം നിര്‍വ്വഹിച്ച് തന്ന ബ്രഹ്മശ്രീ .പരവൂര്‍ ബ്രഹ്മദത്തന്‍ തിരുമേനിയോടുളള്‍ നന്ദി ആദരപൂര്‍വ്വം പ്രകാശിപ്പികുന്നു.

ദേവസ്വം പ്രസിഡന്റെന്ന നിലയില്‍ ദേവിസേവ ചെയ്യാന്‍ അവസരം കിട്ടിയത് ജീവിതത്തിലെ നേട്ടമായി കരുതുന്നു. പിന്നിട്ട വഴികള്‍ ക്ലേശരഹിതമായിരുന്നില്ല. 5 വര്‍ഷക്കാലം എന്നത് ദേവസ്വം ഭരണത്തെ സം ബന്ധിച്ച് സമാധാനപരമായിരുന്നു. ഞങ്ങളുടെ എല്ലാ പ്രവ്യത്തനങ്ങള്‍ക്കു കരുത്തു പകര്‍ന്നത് ഈ നാട്ടിലെ സാമാന്യ ജനങ്ങളാണ് എന്നത് ഞങ്ങള്‍ നന്ദിപൂര്‍ വ്വം സ്മരിക്കട്ടെ . ദേവിയുടെ അനുഗ്രഹവും ഉണ്ടായിരുന്നു.

ശ്രീ വെള്ളാപ്പള്ളി നടേശന്‍