· അനുബന്ധ സ്ഥാ‍പനങ്ങള്‍ ·

സ്ഥാ‍പനങ്ങള്‍

കണിച്ചുകുളങ്ങര ഹൈസ്കൂള്‍

ഹൈയര്‍ സെക്കണ്ടറീ സ്കൂള്‍

കണിച്ചുകുളങ്ങര ഹൈസ്കൂള്‍

കൊല്ല വര്‍ഷം 1099 (1923)ലാണ് കണിച്ചുകുളങ്ങരയില്‍ ഒരു ഇംഗ്ലിഷ് മിഡില്‍ സ്കൂള്‍ ആരംഭിക്കുന്നത്. അമ്പലക്കളിത്തട്ടില്‍ ആരം​ഭിച്ച വിദ്യാലയത്തിന് മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടം ഉണ്ടാക്കാന്‍ സാധിച്ചു. പടവൂര്‍ ശ്രീ. ഇറ്റാന്‍ കുഞ്ഞുണ്ണിപ്പണിക്കരായിരുന്നു ആദ്യത്തെ സ്കൂള്‍ മാനേജര്‍ പുളിയംകോട് പി.കെ പരമേശ്വരക്കുറുപ്പയിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍ .നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1947 കണിച്ചുകുളങ്ങര ഹൈസ്കൂള്‍ പ്രവര്‍ത്തനമാരം​ഭിച്ചു. മിഡില്‍ സ്കുള്‍ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ. എ .മാധവന്‍ തന്നെയായിരുന്നു ആദ്യത്തെ ഹൈസ്കുള്‍ ഹെഡ്മാസ്റ്റര്‍ .ഹൈസ്കൂളിനു വേണ്ട സ്ഥലം തന്നത് ഇടച്ചിലാട്ട് തയ്യില്‍ ശ്രീ. അരവിന്ദന്‍ കുഞ്ഞുണിപ്പണിക്കരായിരുന്നു.

1954-ല്‍ ഏകദേശം 300 കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാലയം 1974 ആയതോടുകൂടി ജില്ലയിലെ ഏറ്റവ്വും വലിയ വിദ്യാലയമായി മാറിക്കഴിഞ്ഞു. പാഠൃപ്രവര്‍ത്തനങ്ങളിലും പ േഠൃതര പ്രവര്‍ ത്തനങ്ങളിലും വമ്പിച്ച പുരോഗതി ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. 1966 -ലാണ്, സ്ക്കുളിനു സ്വന്തമായി ഒരു ഗ്രൌണ്ട് ഉണ്ടായത്. ആ വര്‍ഷത്തെ ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് ഇവിടെ വച്ചു നടത്തേണ്ടി വന്നു. ഈ സ്ക്കുളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകന്‍ ശ്രീ. എന്‍ .സുരേന്ദ്രന്‍ സെക്രട്ടറിയായി വരുകയും സ്കൂള്‍ ഗ്രൌണ്ട് പൂഴിയിട്ടുറപ്പിക്കുന്നതിമുള്ള തീരുമാനമെടുക്കുകയും ചെയ്തു. ദേവസ്വം പ്രസിഡന്റ് ശ്രീ.വെള്ളാപ്പള്ളി നടേശന്‍ ഈ കാര്യത്തില്‍ ചെയ്തു തന്ന സഹായം പ്രത്യേകം പ്രസ്താവ്യമാണ്.

പാേഠൃതര പ്രവര്‍ത്തനങ്ങളിലും ഈ സ്ക്കുള്‍ മുന്‍പന്തിയിലാണ്. എന്‍ .സി.സി .സ്ക്കൌട്ട്, സാഹിത്യവേദി, ഓപ്പണ്‍ ലൈബ്രറി, ഗണിതശാസ്ത്രക്ലബ്ബ് തുടങ്ങിയവ ഇവിടെ പ്രവര്‍ തിക്കുന്നുണ്ട്.

ചേര്‍ത്തല േറാട്ടറി ക്ലബ്ബിന്റെ സഹായത്തോടെ 65000 രൂപ ചെലവാക്കി ഒരു ടോയിലറ്റു കോം പ്ലക്സ് ഈ സ്ക്കുളില്‍ സ്ഥാപിക്കുവന്‍ സാധിച്ചു. സ്ക്കുളിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നിരവധി മാന്യ വ്യക്തികള്‍ നല്‍കിയ വിലപ്പെട്ട സേവനം പരാമര്‍ശിക്കേണ്ടതുണ്ട് . ശ്രീ വി.കെ കൊച്ചുപിള്ള വെള്ളപ്പള്ളി , പി. കെ കേശവന്‍ പൊഴിക്കല്‍ ,സി .വി കുഞ്ഞിക്കുട്ടന്‍ ചാരങ്കാട്ട്, വി. എ രാജപ്പന്‍ വേലിക്കകത്ത്, ടി.എ കൊച്ചുകുട്ടന്‍ തെക്കേ മഠ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ മാനേജരന്മരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ക്കുളിന്റെ അഭിവ്യദ്ധിക്കും പുരോഗതിയ്ക്കും ഇവര്‍ നല്‍കിയ സംഭാവനകള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു