· പുനര്‍നിര്‍മാണം ·

പുനര്‍ നിര്‍മ്മാണവും പുനപ്രതിഷ്ഠയും

കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം .കാലപ്പഴക്കം മൂലം ക്ഷേത്രത്തിനു ജീര്‍ണ്ണത സംഭവിച്ചിരുന്നു. ഉത്സവത്തിനു മുമ്പായി നടക്കുന്ന പള്ളി പ്രശ്നത്തില്‍ പലപ്രാവശ്യം ശ്രീകോവില്‍ പുതുക്കി പണിയണമെന്നുള്ള അഭിമതം ദേവി വെളിവാക്കിക്കൊണ്ടിരുന്നു. 1995-ല്‍ ക്ഷേത്രം പുതുക്കിപ്പണിയണമെന്നുള്ള തീരുമാനം കമ്മറ്റി എടൂത്തു.എന്തിനേറെ ആദ്യ നടപടിയെന്നനിലയില്‍ 1995 ഏപ്രില്‍ മാസം 14-ം തീയതി ക്ഷേത്രനടയില്‍ വച്ചു താംബുലപ്രശ്നം നടന്നു. തന്ത്രിമുഖ്യന്‍ പറവൂര്‍ ശ്രീ.ശ്രീധരന്‍ തന്ത്രി അവര്‍കള്‍ക്കൂം ,പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്നായ കൊടൂങ്ങല്ലുര്‍ ശ്രീ.ഉണ്ണിക്കണ്ടന്‍ ആചാരിയും ഇതില്‍ പങ്കെടുത്തിരുന്നു. 3 നിലകളുള്ള ശ്രീകോവില്‍ വേണമെന്നു ദേവിയുടെ അഭിലാഷം തെളിഞ്ഞു കണ്ടു അതനുസരിച്ചു ശ്രീകോവില്‍ രൂപകല്പന ചെയ്യുന്നതിനു ശ്രീ.ഉണ്ണീക്കണ്ടന്‍ ആചാരിയെ ചുമതലപ്പെടുത്തി.മനോഹരമായ ശ്രീകോവിലി¨ന്റെ മാത്യക അദ്ദേഹം തയ്യാറാക്കുകയും ആഞ്ഞിലിയും തേക്കിന്‍ തടിയുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആയതിനു 25 ലക്ഷം രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റും തയ്യാറാക്കി.

1995 -ജുലൈ 23-അം തീയതി കുടിയ ദേവസ്വത്തി ന്റെ വാര്‍ഷിക പൊതുയോഗം എസ്റ്റിമേറ്റും പ്ലാനും അംഗീകരിക്കുകയും പുന:നിര്‍മ്മാണത്തിനായി വിപുലമായ ഒരു കമ്മറ്റിക്കു രൂപം നല്‍കാന്‍ ദേവസ്വം ഭരണസമിതിയെ അധികാരപ്പെടുത്തുകയും ചെയ്തു . പുന:നിര്‍മ്മാണത്തി ന് ബജറ്റില്‍ 20 ലക്ഷം രൂപയേ ഉള്‍ പ്പെടുത്തിയിട്ടുള്ളു എന്നും അടുത്ത ബജറ്റില്‍ 5ലക്ഷം ​രൂപ കൂടി അനുവദിക്കേ ണ് ടി വരുമെന്നും അധ്യ¦ക്ഷന്‍ വിശദീകരികച്ചതും പൊതുയോഗം അംഗീകരിച്ചു . അംഗങ്ങളില്‍ നിന്നു ഒറ്റോഹരിയുടെ മാനദണ്ഡത്തിലും ,മറ്റു ഭക്തജനങ്ങളില്‍ നിന്നു സം​ഭാവനകള്‍ സ്വീകരിച്ചും നിര്‍മ്മാണം ​നടത്തണമെന്നും അംഗങ്ങളുടെ വിഹിതം 1995-96-97 എന്നീ വര്‍ ഷങ്ങളിലെ ഉത്സവത്തിനുള്ള ഒറ്റോഹരി പിരിവി¨ന്റെ കൂടെ 3 ഗഡുക്കളായി സ്വീകരിക്കണമെന്നും നിശ്ചയിച്ചു.

1995 ആഗസ്റ്റു 2- തീയതി മുതല്‍ 5ദിവസം പ്രസിദ്ധ ജോതിഷ പണ്ഡിതന്‍ ചോറൂട് നാരായണപ്പണിക്കര്‍ അവര്‍കളുടെ നേത്യത്വത്തില്‍ അഷ്ടമംഗല്യ പ്രശ്നം നടന്നു. 1996 ഫെബ്രുവരി മാസത്തില്‍ ചാരങ്കാട്ടു ശ്രീമതി ഗൗരിക്കുട്ടി കുഞ്ഞിക്കുട്ടനില്‍ നിന്നും ആദ്യ സം​ഭാവന ദേവസ്വം പ്രസിഡന്റ് സ്വീകരിച്ചു കൊണ്ട് ഫണ്ട് സമാഹരണം ആരംഭിച്ചു.

1995 സെപ്റ്റെം ബര്‍ 4 തീയതി ബഹുമാന്യയായ ആലപ്പുഴ ജില്ലാ പൊലിസ് സൂപ്രണ്ട് ശ്രീമതി .ആര്‍ .ശ്രീലേഖയില്‍ നിന്നും ദാരുദാനം സ്വീകരിച്ചു ശ്രീകോവിലി¨ന്റെ നിര്‍മ്മാണത്തിനു തുടക്കം ​കുറിച്ചു . ദേവസ്വം കമ്മറ്റി രൂപം കൊടുത്ത നിര്‍മ്മാണക്കമ്മറ്റി യോഗം കൂടി. എല്ലാ മുതല്‍ പ്പറ്റുകളില്‍ നിന്നുമായി എല്ലാ വിഭാഗത്തിലും പെട്ടവരായ 200-ലേ¨െറ പേര്‍ സംബന്ധിച്ചിരുന്നു. നിര്‍മ്മാണത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ പൂര്‍ണ്ണമായും തേക്കിന്‍ തടി ഉപയോഗിക്കണമെന്നും ,3 നിലകളും ചെമ്പുമേയണമെന്നും അഭിപ്രായമുയര്‍ന്നു . ആയതു അംഗീകരിക്കുകയും ചെയ്തു.ഈ ഭേദഗതിമൂലം ബജറ്റ് 25 ലക്ഷത്തില്‍ നിന്നും 35 ലക്ഷമായി അം ഗീകരിച്ചു.

തേക്കുതടി ഉരുപ്പടി വേണ്ട സമയത്തു ലഭിക്കുന്നത്തിനുള്ള ഒരു കരാര്‍ ഉണ്ടാക്കിയെങ്കിലും വേണ്ട സമയത്തു ലഭികാതെ വന്നപ്പൊള്‍ ഗവ: ഡിപ്പൊയില്‍ നിന്നു ലേലം കൊള്ളുകയാണുണ്ടായത് . തേക്കിന്‍ തടികള്‍ക്ക് മാത്രമായി 15 ലക്ഷത്തില്‍പരം രൂപ ചെലവായിട്ടുണ്ട് . കൊത്തുപണികള്‍ പ്രധാനമായും ചെയിതിരിക്കുന്നതു.

ആര്‍ട്ടിസ്റ്റ് തുറവൂര്‍ ഹരിയും പട്ടണക്കാട് സോമനും ആണ് . തടിപ്പണി കള്‍ നടത്തിയതു ഉണ്ണിക്കണ്ടന്‍ ആചാരിയുടെ നിര്‍ദ്ദേശപ്രകാരം തിരുവിഴ ഗോപാലന്‍ ആചാരിയുടെ നേത്യത്വത്തില്‍ ആയിരുന്നു. 3 നിലകളിലും ചെമ്പുമേച്ചില്‍ നടത്തിയിരിക്കുന്നതും , തഴികക്കുടങ്ങളുടേയും മറ്റു ലോഹാലങ്കാരങ്ങളൂടേയും പണികള്‍ നടത്തിയിരിക്കുന്നതും പരിമല ശ്രീ.ഗണേശന്‍ ആചാരിയാണ്. തഴികക്കുടങ്ങളും മറ്റലാങ്കരവസ്തുക്കളുടേയും സ്വര്‍ണ്ണം പൂശുന്നതിനു ഏതാണ്ട് 100 പവന്‍ സ്വര്‍ണ്ണം ഉപയോഗിച്ചിട്ടൂണ്ട്. 1996 ല്‍ തന്നെ ബാലാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കി. . ഏപ്രീല്‍ 1-ം തീയതി തന്നെ ബാലാലയ പ്രതിഷ്ഠ നടന്നു. തുടര്‍ന്നു ഉടനെ തന്നെ പഴയ ശ്രീകോവില്‍ പൊളിച്ചുമാറ്റി. . 1996 ഏപ്രില്‍ 12¡« തീയതി പുതിയ ശ്രീകോവിലി¨ന്റെ ഷഡാധാര പ്രതിഷ്ഠ തന്ത്രി മുഖ്യന്‍ ശ്രീ.ശ്രീധരന്‍ തന്ത്രികള്‍ നിര്‍വ്വഹിക്കുകയും തുടര്‍ന്നു കോണ്‍ക്രിറ്റ് നിറച്ചു . കൊത്തിയ കരിങ്കലു ഉപയോഗിച്ചു പഞ്ചവര്‍ഗ്ഗത്തറ നിര്‍മ്മിക്കുകയും ചെയ്തു .

അഷ്ടമംഗല്യ പ്രശ്ന·ത്തില്‍ ദേവിയുടെ കൂടെ ഇരുന്നിരുന്ന ശിവനും ഗണപതിക്കും പ്രത്യേകം കോവിലുകള്‍ വേണമെന്നു വിധിയുണ്ടായി. ആയതി¨ന്റെ അടിÌസ്ഥാനത്തില്‍ അതി മനോഹരമായ ഒരു ശിവക്ഷേത്രവും ,ഗണപതി ക്ഷേത്രവും നിര്‍മ്മിച്ചു.

യക്ഷിയമ്മയുടെ സ്ഥാനം പടിഞ്ഞാറു ഭാഗത്തവരുതെന്നു ജോത്സ്യ അഭിപ്രായപ്രകാരം പ്രാധാനക്ഷേത്രത്തിനു വടക്കുകിഴക്കായി പുതുതായി യക്ഷി അമ്പലവും സര്‍പ്പ¨ദൈവങ്ങള്‍ക്ക് പുതിയ ഇരിപ്പിടവും നിര്‍മ്മിക്കുകയുണ്ടായി. . കാവുടയ¨ന്റെ സ്ഥാനവും മാറണമെന്നുള്ള ജോത്സ്യാഭിപ്രായപ്രകാരം. പുതിയ ശിവക്ഷേത്രത്തിനു വടക്കുകിഴക്കായി പ്രത്യേകം ഇരിപ്പിടം നിര്‍മ്മിക്കുകയുണ്ടായി. 1997 ജനുവരി 13ം തീയതി ആചാര്യവരണം നടത്തുകയും തുടര്‍ന്നു 10 ദിവസങ്ങളിലായി വിധി പ്രകാരമുള്ള ഹോമകര്‍മ്മങ്ങള്‍ നടത്തുകയുണ്ടായി. . 1997 ജനുവരി 20ം തീയതി പകല്‍ 10-35നും 11-40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബ്രഹ്മശ്രീ പരവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാ¡ കര്‍മ്മം നടക്കുകയുണ്ടായി.

തുടര്‍ന്നു ഉപദേവാലയങ്ങളിലെയും പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടന്നു. ഈ വര്‍ഷത്തെ തിരുവുത്സവം പുതിയ ശ്രീ കോവിലില്‍ പ്രതിഷ്ഠ നടത്തിനു ശേഷമായിരിക്കുമെന്നുള്ള കമ്മിറ്റിയുടെ അതിയായ ആഗ്രഹം സഫലീകരിക്കുന്നതിനു സഹകരിച്ച എല്ലാ വിഭാഗം ജോലിക്കാരോടും, വിശിഷ്യാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്കും ചുമതലയേറ്റു ആത്മാര്‍തമായി പ്രവര്‍ത്തിച്ചശ്രീമാന്‍ പൊഴിക്കല്‍ പി.കെ ദിനേശന്‍ , പരുത്തിപ്പള്ളിയില്‍ ഉണ്ണിക്കുറുപ്പ്, മാപ്പിളശേശരിയി ല്‍ എം .ആര്‍ .പാര്‍ ത്ഥന്‍ എന്നിവരുടെ സേവനങ്ങള്‍ നന്ദിപൂര്‍ വ്വംസ്മരികേണ്ടതുണ്ട് .ജനുവരി 20-ം തീയതി പ്രതിഷ്ഠ കഴിഞ്ഞു പൂജ നടത്തി നട അടക്കുകയും 23-ം തീയതി വെളുപ്പിനു 5 മണിക്കു നടതുറന്നു സഹസ്ര കലശാഭിഷേകം നടത്തി ഉത്സവത്തോടെ പരിപാടികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയുണ്ടായി ..മകരമാസത്തിലെ മകയിരത്തിരുന്നാള്‍ പ്രതിഷ്ഠാ വാര്‍ഷികമായി ആഘോഷിക്കേ ണ്ടതുണ്ടെന്നു ആചാര്യന്മാര്‍ നിര്‍ദേശിച്ചിരിക്കുന്നു.